
Local News
ദോഹ സെന്റര്‍ ഫോര്‍ ഇന്റര്‍ ഫെയിത്ത് ഡയലോഗിന്റെ പതിനഞ്ചാമത് വാര്‍ഷിക സമ്മേളനത്തില്‍ മലയാളി സാന്നിധ്യമായി ഡോ.മുഹമ്മദ് സലീം നദ് വി
ദോഹ. ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്നുവരുന്ന ദോഹ സെന്റര്‍ ഫോര്‍ ഇന്റര്‍ ഫെയിത്ത് ഡയലോഗിന്റെ പതിനഞ്ചാമത് വാര്‍ഷിക സമ്മേളനത്തില്‍ മലയാളി സാന്നിധ്യമായി ചേരമാന്‍ ജുമാ മസ്ജിദ് ചീഫ് ഇമാമും കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന താബ നോളേജ് ആന്റ് റിസര്‍ച്ച് പാര്‍ക്കിന്റെ ചെയര്‍മാനുമായ ഡോ.മുഹമ്മദ് സലീം നദ് വി .
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്ത പണ്ഡിതനാണ് ഡോ.മുഹമ്മദ് സലീം നദ് വി .
ലോകമെമ്പാടുമുള്ള എല്ലാ മതങ്ങളിലേയും മൂല്യങ്ങളെ സമന്വയിപ്പിച്ച് പരസ്പരം സംവാദത്തിലൂടെ സഹവര്‍തിത്വമെന്ന മഹത്തായ ആശയവുമായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ദോഹ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ദോഹ സെന്റര്‍ ഫോര്‍ ഇന്റര്‍ ഫെയിത്ത് ഡയലോഗ് .