Breaking News
അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് 300 മെഷീന് ഗണ്‍ വെടിയുണ്ടകള്‍ കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പരാജയപ്പെടുത്തി

ദോഹ. അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് 300 മെഷീന് ഗണ്‍ വെടിയുണ്ടകള്‍ കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പരാജയപ്പെടുത്തി. എകെ 47 റൈഫിള്‍ വെടിയുണ്ടകളാണ് പിടിച്ചെടുത്തത്.
അബൂ സംറ ബോര്ഡറിലെത്തിയ വാഹനം സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍, ഡ്രൈവറുടെ സീറ്റിനും മുന്‍ യാത്രക്കാരന്റെ സീറ്റിനും ഇടയില്‍ സ്ഥിതിചെയ്യുന്ന കാറിന്റെ സെന്‍ട്രല്‍ സ്റ്റോറേജ് യൂണിറ്റില്‍ ഒളിപ്പിച്ച നിലയില്‍ അനധികൃത വെടിയുണ്ടകള്‍ കണ്ടെത്തുകയായിരുന്നു
അന്വേഷണം ഇപ്പോഴും തുടരുന്നതിനാല്‍, ഈ കള്ളക്കടത്ത് ശ്രമവുമായി ബന്ധപ്പെട്ട് ഉള്‍പ്പെട്ട വ്യക്തിയെയോ (വ്യക്തികളെയോ) സംബന്ധിച്ച വിശദാംശങ്ങള്‍ അധികാരികള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.


