ഖത്തര്‍ കെഎംസിസി മണലൂര്‍ മണ്ഡലം വനിതാ വിംഗ് കമ്മിറ്റി രൂപികരിച്ചു
ദോഹ: ഖത്തര്‍ കെഎംസിസി മണലൂര്‍ മണ്ഡലം വനിതാ വിംഗ് കമ്മിറ്റി നിലവില്‍ വന്നു. ദോഹ അത് ലന്‍ ഇവന്റ് ഹാളില്‍ നടന്ന മണലൂര്‍ മഹിമ – 2024 ല്‍ സംസ്ഥാന വനിതാ വിംഗ് പ്രസിഡന്റ് സമീറ അബ്ദുല്‍ നാസര്‍ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. കെഎംസിസി ഖത്തര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത് ഉത്ഘാടനം നിര്‍വഹിച്ചു, മണലൂര്‍ മണ്ഡലം പ്രസിഡണ്ട് ഹാഷിം എളവള്ളി അധ്യക്ഷത വഹിച്ചു.
ആയിഷ നാസില പ്രസിഡണ്ടായും , ജസീല തസ്‌നീം ജനറല്‍ സെക്രട്ടറിയായും, ഫര്‍ഹാന അന്‍വര്‍ ട്രഷററായും സഹ ഭാരവാഹികളായി സൗദ സുലൈമാന്‍, റസിയ കാസ്സിം, റിഫ്ന ജമാല്‍, സഫ്രീന മുഹമ്മദ് , റൈഹാനത്ത് എന്നിവര്‍ വൈസ് പ്രസിഡന്റ് മാരായും, ഷഹനാസ് ഷഹീര്‍, ജസ്‌നി സലിം, ഷബാന ഷാനവാസ്, ഷഫ്ന അനസ്, റൂമീന ഫരീഹ എന്നിവര്‍ സെക്രട്ടറിമാരായും, സൈന ഹാഷിം അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍, കമര്‍ജഹാന്‍, സൗദ ഹനീഫ, നജില ഹനീഫ എന്നിവരെ അഡൈ്വസറി അംഗങ്ങളായും തിരഞ്ഞെടുത്തു.
കെഎംസിസി സംസ്ഥാന ട്രഷറര്‍ പിസ്എം ഹുസൈന്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ട്ടി നാസര്‍ , സ്റ്റേറ്റ് വനിതാ വിംഗ് ട്രഷറര്‍ സമീറ പി കെ , വൈസ് പ്രസിഡന്റ് ബസ്മ സത്താര്‍ , അഡൈ്വസറി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ മൈമൂന സൈനുദ്ദീന്‍ തങ്ങള്‍, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. നിയുക്ത മണ്ഡലം പ്രസിഡന്റ് ആയിഷ നാസില മറുപടി പ്രസംഗം നിര്‍വഹിച്ചു .
സംഗമത്തോട് അനുബന്ധിച്ചു വിവിധ കലാപരിപാടികള്‍ അരങ്ങേറി,
മണലൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി യൂനസ് വാടാനപ്പള്ളി സ്വാഗതവും, ട്രഷറര്‍ നൗഫല്‍ പാടൂര്‍ നന്ദിയും പറഞ്ഞു