Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ എയര്‍വേസിന് എയര്‍ലൈന്‍ റേറ്റിംഗ് ഡോട്ട് കോമിന്റെ 2024 ലെ എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിന്റെ പഞ്ചനക്ഷത്ര വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേസിന് എയര്‍ലൈന്‍ റേറ്റിംഗ് ഡോട്ട് കോമിന്റെ 2024 ലെ എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. മുന്‍ ജേതാക്കളായ എയര്‍ ന്യൂസിലാന്‍ഡിനെയും കൊറിയന്‍ എയര്‍, കാഥേ പസഫിക് എയര്‍വേയ്സ്, എമിറേറ്റ്സ് എന്നിവയെയും പിന്തള്ളിയാണ് ഖത്തര്‍ എയര്‍വേയ്സ് ഒന്നാം സ്ഥാനം നേടിയത്.

100 വര്‍ഷത്തിലധികം വ്യവസായ പരിചയമുള്ള എയര്‍ലൈന്‍ റേറ്റിംഗ് ഡോട്ട് കോമിന്റെ എയര്‍ലൈന്‍ എക്സലന്‍സ് അവാര്‍ഡുകള്‍ അഞ്ച് എഡിറ്റര്‍മാരാണ് വിലയിരുത്തുന്നത്. പ്രധാന സുരക്ഷയും സര്‍ക്കാര്‍ ഓഡിറ്റുകളും സംയോജിപ്പിച്ച് ഫ്‌ലീറ്റ് പ്രായം, യാത്രക്കാരുടെ അവലോകനങ്ങള്‍, ലാഭക്ഷമത, സുരക്ഷാ റേറ്റിംഗ്, ഉല്‍പ്പന്ന റേറ്റിംഗ്, നവീകരണം, ഫോര്‍വേഡ് ഫ്‌ലീറ്റ് ഓര്‍ഡറുകള്‍ തുടങ്ങി
12 പ്രധാന മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്.

Related Articles

Back to top button