വേള്‍ഡ് മലയാളിഫെഡറേഷന്‍ ഖത്തര്‍ പരിസ്ഥിതി ദിനമാചരിച്ചു
ദോഹ. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ പ്രമുഖ ഫയര്‍ പ്രൊട്ടക്ഷന്‍ സ്ഥാപനമായ ഹാമില്‍ട്ടണ്‍ ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ സഹകരണത്തോടെ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വൃക്ഷതൈകള്‍ നട്ടു പിടിപ്പിച്ചു
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബാഗ്ഗുലു,വേള്‍ഡ് മലയാളീ ഫെഡറേഷന്‍ ഗ്ലോബല്‍ ജോയിന്റ് സെക്രെട്ടറി റിജാസ് ഇബ്രാഹിം വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ബിസിനസ് കോര്‍ഡിനേറ്റര്‍ കെആര്‍.ജയരാജ് , ഹാമില്‍ട്ടണ്‍ ഗ്രൂപ് ജനറല്‍ മാനേജര്‍ ആസിഫ് ഷക്കൂര്‍ എന്നിവര്‍ പങ്കെടുക്കുകയും വരും തലമുറക്കായി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വേള്‍ഡ് മലയാളീ ഫെഡറേഷന്‍ ആഗോളതലത്തില്‍ നടത്തുന്ന വിവിധ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിദ്യാര്‍ഥികളോട് സംവദിക്കുകയും ചെയ്തു . വിദ്യാര്‍ഥികള്‍ ഒരോ ജന്മദിനത്തിലും ഓരോ വൃക്ഷതൈ എങ്കിലും നട്ടുവളര്‍ത്താന്‍ പ്രതിജ്ഞാ ബദ്ധരാകണമെന്ന് ഉദ്‌ബോധിപ്പിച്ചു .
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ കോര്‍ഡിനേറ്റര്‍ അജാസ് അലി, പ്രവാസി വെല്‍ഫെയര്‍ കോര്‍ഡിനേറ്റര്‍ അജയ് പുത്തൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രസിഡന്റ ശ്രീകല പ്രകാശ് , മിഡില്‍ ഈസ്‌റ് ജോയിന്റ് സെക്രട്ടറി രുഷര റിജാസ്,മിഡില്‍ ഈസ്റ്റ് ടൂറിസം ഫോറം കോര്‍ഡിനേറ്റര്‍ മനോജ് പിടി,ഫോറം കോര്‍ഡിനേറ്റര്‍ , എന്നിവര്‍ ചേര്‍ന്ന് വൃക്ഷ തൈകള്‍ ഒലിവ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ശാലിനി റവത്തിന് കൈ മാറി .
ഭൂമി കാലാവസ്ഥ വ്യതിയാനങ്ങളിലൂടെ കടന്നു പോവുകയും ശുദ്ധ ജലവും വായും പതിയെ അപ്രത്യക്ഷമാവുകയും ചെയ്യുമ്പോള്‍ ഭൂമിയുടെ ഇക്കോളജിക്കല്‍ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് പുതിയ തലമുറയെ സജ്ജമാക്കുക എന്നതാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ മുന്നോട്ട് വച്ച സന്ദേശം.
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ ട്രഷറര്‍ അനീഷ് ഇബ്രാഹിം , ജോയിന്റ് സെക്രട്ടറി ജയശ്രീ സുരേഷ്, പാട്രന്‍ ഹമീദ് കെ.എം.യെസ് ഫോറം കോര്‍ഡിനേറ്റര്‍മാരായ മന്‍സൂര്‍ മജീദ്, ദിലീഷ് , ഒലിവ് സ്‌കൂള്‍ തുമാമ ക്യാമ്പസ് ഹെഡ് മിസ്‌ട്രേസ് പ്രിയ വിജു , കോര്‍ഡിനേറ്റര്‍ കരിഷ്മ,, ഹാമില്‍ട്ടണ്‍ മാര്‍ക്കറ്റിങ് മാനേജര്‍ സുമിത് മോഹന്‍ എന്നിവരും സന്നിഹിതരായി.