Uncategorized

ലോക സൈക്കിള്‍ ദിനം ആഘോഷിച്ചു


ദോഹ. ബര്‍വ മദീനതനയിലെ മലയാളികളുടെ കൂടായ്മയായ മറാം, റേഡിയോ സുനോയുടെ സഹകരണത്തോടെ ലോക സൈക്കിള്‍ ദിനം വിപുലമായി ആഘോഷിച്ചു. ജൂണ് 2 ന് വൈകീട്ട് 5 മുതല്‍ 6 വരെ മദീനതന കമ്മ്യൂണിറ്റിയില്‍ സംഘടിപ്പിച്ച മെഗാ സൈക്കിള്‍ റാലിയില്‍ സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ കുടുംബങ്ങളെ കൂടാതെ ഖ്യൂ ക്രാങ്ക്‌സ് സൈക്ലിങ് കൂട്ടായ്മ അംഗങ്ങളും പങ്കെടുത്തു.

പ്രമുഖ ചൈല്‍ഡ് ഡിസബിലിറ്റി ആക്ടിവിസ്റ്റും , സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുന്‍സറുമായ ആസിം പെരുമണ്ണ മുഖ്യ അതിഥിയായിരിന്നു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഫിസിയോ സമീര്‍ അഹ്‌മദ് ഫ്‌ലാഗ് ഓഫ് ചെയ്തു. റേഡിയോ സുനോ അവതാരകരായ അപ്പുണ്ണി , അഷ്ടമി , നിസ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു

മെഗാസെക്കിള്‍ റാലി അഫ്‌സല്‍ , റാഷിദ് സിഎംപി , മര്‍വാന്‍, ശകീറ , രജനി സുരേഷ്, ധന്യ അജിത് , തസ്‌നീമ, സന്ധ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കുട്ടികള്‍ക്കായി സങ്കടിപ്പിച്ച മിനി സൈക്കിള്‍ റാലിക്ക് അരുണ്‍ തോമസ് , ലൗസ , ഷാനി സമീര്‍ , മുബഷിറ, അനീന എന്നിവരും നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!