Local News

സത്യജിത് റായ് ഫിലിം ഗോള്‍ഡന്‍ ആര്‍ക് അവാര്‍ഡ് ഷമീര്‍ ഭരതന്നൂരിന് നടി ഷീല സമ്മാനിച്ചു

ദോഹ: മികച്ച സംവിധായകനുള്ള സത്യജിത് റായ് ഫിലിം ഗോള്‍ഡന്‍ ആര്‍ക് അവാര്‍ഡ് ഷമീര്‍ ഭരതന്നൂരിന് നടി ഷീല സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സത്യജിത് റായ് ഫിലിം സൊസൈറ്റി ചെയര്‍മാന്‍ സജിന്‍ലാല്‍ അദ്ധ്യക്ഷത വഹിച്ചു. നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. പ്രഭാവര്‍മ്മ, ജോര്‍ജ് ഓണക്കൂര്‍, നടന്‍ ശങ്കര്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, സംവിധായകരായ രാജസേനന്‍, സുരേഷ് ഉണ്ണിത്താന്‍, ബാലുകിരിയത്ത്, ജി.എസ് വിജയന്‍, അഡ്വ.ബിന്ദു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ബി.എം.സി ഫിലിം പ്രൊഡഷന്‍ ബാനറില്‍ ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത് ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിച്ച അനക്ക് എന്തിന്റെ കേടാ സിനിമ ഇതുവരെയായി ആറോളം അവാര്‍ഡുകളാണ് നേടിയത്.

Related Articles

Back to top button
error: Content is protected !!