Local News
ഹജ്ജ് യാത്രയയപ്പ് സംഗമം നടത്തി

ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി മദീന ഖലീഫ സോണിന്റെ ആഭിമുഖ്യത്തില്‍ ഹാജിമാര്‍ക്ക് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു.
അബ്ദുല്‍ നസീര്‍ നദ്വി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വമാനവികതയുടെയും സാഹോദര്യത്തിന്റെയും ഉജ്ജ്വലമായ ഉദ്‌ഘോഷമാണ് ഹജ്ജ് കര്‍മമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സദസ്യരുടെ അന്വേഷണങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു.
സി.ഐ.സി സോണല്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് വി.എന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് റിഹാന്‍ ഇ.കെ ഖുര്‍ആന്‍ പാരായണം നടത്തി. അബ്ദുല്‍ കബീര്‍ ഇ.കെ, അബ്ദുല്‍ ജബ്ബാര്‍ പി, ഷിബു ഹംസ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.