Local News

ഇകേസാഖ് ”സ്‌നേഹക്കൂട്ട് ”ഫാം ഹൗസ് സ്റ്റേക്കേഷനില്‍ 150 പരം കുടുംബാംഗങ്ങള്‍ പങ്കെടുത്തു

ദോഹ. ഇടുക്കി കോട്ടയം എക്‌സ്പാട്രിയേറ്റ് സര്‍വീസ് അസോസിയേഷന്‍ ഖത്തര്‍ ( ഇകേസാഖ് ) ഉം സലാല്‍ അലി ഫാം ഹൗസില്‍ സംഘടിപ്പിച്ച ”സ്‌നേഹക്കൂട്ട് ”ഫാം ഹൗസ് സ്റ്റേക്കേഷനില്‍ 150 പരം കുടുംബാംഗങ്ങള്‍ പങ്കെടുത്തു

ഈശ്വര പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ച പ്രോഗ്രാമില്‍ ‘സ്‌നേഹക്കൂട്ട്’ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശാലിന്‍ കുമാര്‍ പ്രോഗ്രാമിനെ കുറിച്ചു വിശദീകരിച്ചു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മഹേഷ് മോഹന്‍ സ്വാഗതം ആശംസിച്ചു.
ജനറല്‍ സെക്രട്ടറി റിയാസ് റെഹ്‌മാന്‍ സംഘടനയുടെ നിലവിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരിച്ചു.
പ്രസിഡന്റ് ജോസ്മി ദീപു വരും മാസങ്ങളിലെ പ്രവര്‍ത്തന പ്ലാനുകള്‍ അറിയിച്ചു.
തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആയി വിവിധ ഗെയിംസ്, വടം വലി ,ഇകേസാഖിന്റെ കലാകാരന്‍മാരുടെ മനോഹരമായ ഗാനങ്ങള്‍ എന്നിവ പരിപാടിയുടെ ശോഭ വര്‍ധിപ്പിച്ചു.
പ്രോഗ്രാമില്‍ അപെക്‌സ് ബോഡി ഭാരവാഹികള്‍,കമ്മ്യൂണിറ്റി ലീഡേഴ്സ് എന്നിവര്‍ സന്ദര്‍ശിക്കുകയും അംഗങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തത് ഇകേസാഖ് എന്ന സംഘടയുടെ പൊതു സമൂഹത്തിലെ സ്വീകാര്യതയുടെ അംഗീകാരം ആയി അംഗങ്ങള്‍ വിലയിരുത്തി.
പ്രോഗ്രാമിനു ഇടയില്‍ നടത്തിയ ലേലം പ്രാദേശിക ലേലം വിളിയുടെ വാശിയെ എടുത്തു കാണിച്ചു.
ഒപ്പം ആപ്പിള്‍ ഐ പാഡ് സമ്മാനം ആയി വെച്ച ലക്കി ഡ്രോ ഭാഗ്യ പരീക്ഷണത്തിന്റ മാറ്റുരക്കലും ആയി.
ഇരു കാര്യങ്ങളിലൂടെയും ലഭിച്ച വരുമാനം എസ്.എം.എ ടൈപ്പ് ഒന്നു’ രോഗം ബാധിച്ച മല്‍ക റൂഹി മോളുടെ ചികിത്സക്കായി നല്‍കാനും തീരുമാനിച്ചത്, സേവനം എന്ന ഇകേസാഖ്‌ന്റെ മുഖമുദ്ര ഉയര്‍ത്തി പിടിച്ചു.
ഊട്ടു പുര റെസ്റ്റോറന്റ് ഒരുക്കിയ തനി നാടന്‍ ഭക്ഷണങ്ങള്‍ ഉള്‍പെടുത്തിയ ലൈവ് തട്ടു കട പ്രോഗ്രാമിന്റെ മാറ്റ് കൂട്ടി.
മുതിര്‍ന്ന അംഗങ്ങള്‍ ആയ ജയിമോന്‍ കുര്യാക്കോസ്, വിനോദ് ടിപി കൃത്യമായ നിര്‍ദേശങ്ങളിലൂടെ പ്രോഗ്രാമിനു നേതൃത്യം നല്‍കി.

Related Articles

Back to top button
error: Content is protected !!