സിമൈസിമ പ്രൊജക്ട് വാള്‍ട്ട് ഡിസ്നി പാര്‍ക്കിനേക്കാള്‍ വലിയ അമ്യൂസ്മെന്റ് പാര്‍ക്ക് പദ്ധതി
അമാനുല്ല വടക്കാങ്ങര
ദോഹ: കഴിഞ്ഞ ദിവസം ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ കാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി ഉദ്ഘാടനം ചെയ്ത സിമൈസ്മ പദ്ധതി പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തറിന്റെ മുഖ ച്ഛായ മാറ്റുമെന്നും ഫിഫ 2022 ലോകകപ്പിന് ശേഷം രാജ്യത്ത് വലിയ സാമ്പത്തിക ഉണര്‍വിനും തൊഴില്‍ മാര്‍ക്കറ്റിന്റെ വളര്‍ച്ചക്കും കാരണമായേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
വലുപ്പം കൊണ്ട് ചെറുതാണെങ്കിലും ആശയത്തിലും നിലപാടുകളിലും ലോകത്തെ വിസ്മയിപ്പിക്കുന്ന ഖത്തര്‍ സിമൈസിമ പദ്ധതിയിലൂടെ ലോകത്തെ വിനോദ സഞ്ചാരത്തിന്റെ പറുദീസയാകാനൊരുങ്ങുകയാണെന്നാണ് മനസ്സിലാക്കേണ്ടത്.
മനോഹരമായ സിമൈസ്മ കടല്‍ത്തീരത്ത് ഏഴ് കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടായിരം ഏക്കറിലായി ഒരുങ്ങുന്ന പദ്ധതി ഖത്തറി ദിയാര്‍ നിര്‍മിക്കുന്ന സ്വപ്ന പദ്ധതിയാണ്.
രാജ്യത്ത് ലോകകപ്പിന് ശേഷമുള്ള സാമ്പത്തിക വെല്ലുവിളികളും പ്രതിസന്ധികളും നീങ്ങി വ്യാപാര നിക്ഷേപ രംഗങ്ങളിലെ വലിയ മുന്നേറ്റത്തിന് കാരണമായേക്കാവുന്ന പദ്ധതിയാണിത്.