Local News
ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ പുകവലി നിര്‍ത്തല്‍ സേവനങ്ങള്‍ കാര്യക്ഷമം
ദോഹ: ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ പുകവലി നിര്‍ത്തല്‍ സേവനങ്ങള്‍ കാര്യക്ഷമമാണെന്നും
ശ്രദ്ധേയമായ വിജയം കൈവരിച്ചതായും സമീപകാല പഠനത്തില്‍ പറയുന്നു. പുകവലി ഉപേക്ഷിക്കാന്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് സഹായം തേടിയവരില്‍ ഭൂരിഭാഗം ആളുകളും ഈ ശീലം വിജയകരമായി ഉപേക്ഷിച്ചതായി പഠനം വെളിപ്പെടുത്തി.