മെഗാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്: പോസ്റ്റര്‍ പ്രകാശനം ചെയ്തു
ദോഹ. കെഎംസിസി ഖത്തര്‍ തൃശൂര്‍ ജില്ല, നാട്ടിക മണ്ഡലത്തിലെ ചാഴൂര്‍ അന്തിക്കാട് താന്യം സംയുക്ത പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം റേഡിയോ സുനോ 91.7 ഓഫീസില്‍ വെച്ച് ഐസിബിഎഫ് മാനേജിംഗ് കമ്മറ്റി മെമ്പറും ലോകകേരള സഭാംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി നിര്‍വഹിച്ചു.
തുടര്‍ന്ന് അബ്ദുല്‍റഊഫ് കൊണ്ടോട്ടി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷംസുദ്ദീന്‍ വൈക്കോച്ചിറ, കണ്‍വീനര്‍ ഹുസൈന്‍ വിളയില്‍, കെഎംസിസി ഖത്തര്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എവി ബക്കര്‍ ഹാജി, കെഎംസിസി ഖത്തര്‍ തൃശൂര്‍ ജില്ല ആക്ടിങ് സെക്രട്ടറി അലി അക്ബര്‍ മുള്ളൂര്‍ക്കര എന്നിവര്‍ സംസാരിച്ചു.
കെഎംസിസി ഖത്തര്‍ നാട്ടിക മണ്ഡലം ജനറല്‍ സെക്രട്ടറി നാസര്‍ നാട്ടിക, ട്രഷറര്‍ ഹനീഫ വലിയകത്ത്, സെക്രട്ടറി സഗീര്‍ പഴുവില്‍, പഞ്ചായത്ത് ഭാരവാഹികള്‍ ആയ പ്രസിഡണ്ട് മഹദും മുഹിയിദ്ദീന്‍, ജനറല്‍ സെക്രട്ടറി റഫീക്ക് പുഴുവില്‍, മുഹമ്മദ്, സിയാദ് സയ്ദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സെപ്റ്റംബര്‍ 20 നു ആരംഭിക്കുന്ന ഈ മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 77622853 / 33877962 എന്നീ നമ്പുകളില്‍ ബന്ധപ്പെടാം.