Breaking News
സൂഖ് വാഖിഫ് ഒമ്പതാമത് ഈത്തപ്പഴോല്‍സവം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 3 വരെ
ദോഹ: സൂഖ് വാഖിഫ് സംഘടിപ്പിക്കുന്ന ഒമ്പതാമത് ഈത്തപ്പഴോല്‍സവം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 3 വരെ സൂഖ് വാഖിഫിലെ ഈസ്റ്റേണ്‍ സ്‌ക്വയറില്‍ സ്ഥാപിക്കുന്ന എയര്‍ കണ്ടീഷന്‍ഡ് ടെന്റില്‍ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയായിരിക്കും പരിപാടി.
പ്രാദേശികവും അന്തര്‍ദേശീയവുമായ ഫാമുകളില്‍ നിന്നും ഹലാവി, മസാഫത്തി, മെഡ്ജൂള്‍ എന്നിവയുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ഈത്തപ്പഴ ഇനങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ഈത്തപ്പഴോല്‍സവം സവിശേഷമാക്കും.