Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സമ്മര്‍ സ്‌മൈല്‍സ് സീസണ്‍ 2′ മലര്‍വാടി അവധിക്കാല ക്യാമ്പിന് തുടക്കമായി

ദോഹ : മലര്‍വാടി ബാലസംഘം സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് ‘സമ്മര്‍ സ്മൈല്‍സ് സീസണ്‍ 2 ,സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ആക്ടിങ് പ്രസിഡന്റ് ഹബീബുറഹ്‌മാന്‍ കിഴിശ്ശേരി ഉദ് ഘാടനം നിര്‍വഹിച്ചു.
5 വയസ്സുമുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കായായി ബഡ്സ്, കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍ എന്നീ കാറ്റഗറികളിലായി ചിത്രരചന, പബ്ലിക് സ്പീകിംഗ് ട്രെയിനിംഗ്, ഫോട്ടോഗ്രഫി ബേസിക് വര്‍ക്ഷോപ്, മെന്റല്‍ ഹെല്‍ത്ത് അവേര്‍നസ്സ്, ഗെയിംസ്, മാജിക് ഷോ, മൂവി ഷോ ആന്‍ഡ് റിവ്യൂ, ഡെക്കോപേജ് വര്‍ക്ഷോപ്, കാലിഗ്രഫി, കുക്കിംഗ് വിത്ത് ഔട്ട് ഫയര്‍, പിക്‌നിക് അടക്കം വിവിധതരം ആക്ടിവിറ്റികളും, ട്രെയിനിംഗ് സെഷനുകളുമാണ് ക്യാമ്പില്‍ ഒരുക്കിയിട്ടുള്ളത്.
ഖുര്‍ആന്‍ തജ്വീദ് പഠനം, ഹിഫ്‌ള് ദുആകള്‍ എന്നീ സേഷനുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അവധിക്കാലം മനോഹരമാക്കാനും, പുതിയ ബന്ധങ്ങളുടെ ഭംഗി ആസ്വദിക്കാനും, അവരിലെ പുതിയ കഴിവുകള്‍ കണ്ടെത്താനുമുള്ള ഒരു ചുവട് വെപ്പ് കൂടിയാണ് ഇത് പോലെയുള്ള ക്യാമ്പുകള്‍.
ന്യൂസലത്തയിലെ ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്ററില്‍ ജൂലായ് 8 ന് തുടങ്ങിയ ക്യാമ്പ് ആഗസ്റ്റ് വരെ നീണ്ടു നില്‍ക്കും.

Related Articles

Back to top button