Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രവാസി വെല്‍ഫെയര്‍ സര്‍വ്വീസ് കാര്‍ണിവല്‍ – പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ. ഖത്തറിന്റെ പ്രവാസ ഭൂമിയകയില്‍ ജനസേവനത്തിന്റെയും കലാ-സാംസ്‌കാരിക-കായിക ഇടപെടലുകളുടെയും ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ പ്രവാസി വെല്‍ഫെയറിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സേവനത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍, വിവിധങ്ങളായ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുമിപ്പിച്ചുള്ള ‘സര്‍വീസ് കാര്‍ണിവല്‍’ 2024 നവംബര്‍ 29 ന് നടക്കും. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം റേഡിയോ മലയാളം 98.6 എഫ്.എമില്‍ വച്ച് നടന്നു. പ്രവാസി വെല്‍ഫെയര്‍ ആക്ടിംഗ് പ്രസിഡണ്ട് റഷീദലി റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് സര്‍വ്വീസ് കാര്‍ണിലിന്റെ പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു.

സാമ്പത്തികം, നിക്ഷേപം, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം ഇങ്ങനെ സര്‍വ്വ മേഖലകളും ചര്‍ച്ചചെയ്യുന്ന സര്‍വീസ് കാര്‍ണിവല്‍ ഖത്തറിലെ ഓരോ പ്രവാസിയുടെയും ജീവിതത്തിലെ ഒരു നാഴികക്കല്ലാവും. പരമ്പരാഗത ആഘോഷ രീതികളില്‍ നിന്ന് വ്യത്യസ്തമായി പ്രവാസം സാര്‍ത്ഥകമാക്കാനുമുള്ള വിവിധ വഴികള്‍ അറിയാനും പുതിയ ചിന്തകള്‍ക്ക് തുടക്കം കുറിക്കാനും ഈ കാര്‍ണിവല്‍ ഉപകരിക്കും. വിവിധ മേഖലകളിലെ പ്രമുഖര്‍ നയിക്കുന്ന പഠന ക്ലാസുകളും പ്രവാസികള്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള സര്‍വീസ് കൗണ്ടറുകളുമാണ് സര്‍വീസ് കാര്‍ണിവലിന്റെ സവിശേഷത.

സര്‍വ്വീസ് കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ മജീദ് അലി, കോഡിനേറ്റര്‍ ലത കൃഷ്ണ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു. പ്രവാസി വെല്‍ഫെയര് വൈസ് പ്രസിഡണ്ട് നജ്ല നജീബ്, ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, സംസ്ഥാന സെക്രട്ടറിമാരായ ഷരീഫ് ചിറക്കല്‍, റഹീം വേങ്ങേരി, റബീഅ് സമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Related Articles

Back to top button