Local News
സിംബാബ് വെയില്‍ നിന്നുള്ള ഒരു കൂട്ടം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഫീല്‍ഡ് വിസിറ്റ് സംഘടിപ്പിച്ച് ഖത്തര്‍ റെയില്‍

ദോഹ. സിംബാബ് വെയില്‍ നിന്നുള്ള ഒരു കൂട്ടം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഫീല്‍ഡ് വിസിറ്റ് സംഘടിപ്പിച്ച് ഖത്തര്‍ റെയില്‍ . ഖത്തര്‍ എയര്‍വേയ് സിന്റെ സഹകരണത്തോടെയാണ് ഫീല്‍ഡ് വിസിറ്റ് സംഘടിപ്പിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഖത്തറിന്റെ മെട്രോ ശൃംഖല പര്യവേക്ഷണം ചെയ്യാനും നാഷണല്‍ മ്യൂസിയം, മ്ഷീറെബ് സ്റ്റേഷനുകള്‍ എന്നിവ സന്ദര്‍ശിക്കാനും അവസരം ലഭിച്ചു. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഗതാഗത മാര്‍ഗ്ഗമെന്ന നിലയില്‍ മെട്രോയുടെ സേവനങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും നേരിട്ടുള്ള അറിവ് നേടാന്‍ സഹായകമായിരുന്നു സന്ദര്‍ശനം.