‘സക്‌സസ് മന്ത്രാസ്’ വിതരണം പുരോഗമിക്കുന്നു
ദോഹ. കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പിലെ ഗവേഷകനായ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഇംഗ്ളീഷ് മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്സസ് മന്ത്രാസ് വിതരണം പുരോഗമിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പുസ്തകം വിതരണം നടക്കുന്നത്.
ഇന്നലെ കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നടന്ന ചടങ്ങില്‍ അറബി വകുപ്പ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അലി നൗഫല്‍ ഗ്രന്ഥകാരനില്‍ പുസ്തകം ഏറ്റുവാങ്ങി.
കോഴിക്കോട് മിറാള്‍ഡ ജുവല്‍സില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലകളിലെ പ്രമുഖര്‍ സംബന്ധിച്ചു.
അക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഡോ. പി.എ. ശുക്കൂര്‍ കിനാലൂര്‍, മിറാള്‍ഡ ജുവല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷാനില്‍, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര, മൈന്‍ഡ് ട്യൂണര്‍ സി.എ. റസാഖ്, മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഗ്‌ളോബല്‍ സെക്രട്ടറി ജനറല്‍ മശ്ഹൂദ് തിരുത്തിയാട്, അല്‍ ഹിന്ദ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി.നൂറുദ്ധീന്‍, അയ്ദി ഗ്‌ളോബലൈസേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ശാനിര്‍ മാലി, ടോയ് കഫേ സിഇഒ ഉബൈദ് എടവണ്ണ, ടി.സി.മുഹമ്മദ് ഇല്‍യാസ് എന്നിവരാണ് പുസ്തകം ഏറ്റുവാങ്ങിയത്.