Local NewsUncategorized
മല്‍ഖ റൂഹിയുടെ ചികിത്സാ ഫണ്ടിലേക്ക് പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൌണ്ടേഷന്‍ സമാഹരിച്ച തുക ഖത്തര്‍ ചാരിറ്റിക്ക് കൈമാറി
ദോഹ. സ്പൈനല്‍ മസ്‌ക്കുലാര്‍ അട്രോഫി ടൈപ്പ് 1 എന്ന അപൂര്‍വ രോഗം ബാധിച്ച് ഖത്തറില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി പിഞ്ചോമന മല്‍ഖ റൂഹിയുടെ ചികിത്സാ ഫണ്ടിലേക്ക് പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടനയായ പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൌണ്ടേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ ’10 റിയാല്‍ ചലഞ്ച് ‘ വഴി സമാഹരിച്ച തുക ഖത്തര്‍ ചാരിറ്റിക്ക് കൈമാറി .
ഹിലാലിലെ ഖത്തര്‍ ചാരിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൌണ്ടേഷന്‍ ഭാരവാഹികളായ ബിജേഷ് കൈപ്പട , ഷൈനി കബീര്‍ , ഖലീല്‍ റഹ്‌മാന്‍ , ബാദുഷ കെ.പി , സബീര്‍ വി വി , ഇഫ്തിക്കര്‍ സി വി എന്നിവര്‍ ചേര്‍ന്ന് തുക ഖത്തര്‍ ചാരിറ്റി അധികാരികള്‍ക്ക് കൈമാറി