ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി ലൈസന്‍സ് റദ്ദാക്കിയ ബ്രിട്ടന്റെ പ്രഖ്യാപനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു
ദോഹ: ഗാസ മുനമ്പിലെ നിലവിലെ യുദ്ധത്തില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ അധിനിവേശത്തിലേക്കുള്ള ആയുധ കയറ്റുമതി ലൈസന്‍സ് താല്‍ക്കാലികമായി നിര്‍ത്തിവച്ച ബ്രിട്ടന്റെ പ്രഖ്യാപനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു. ഫലസ്തീന്‍ സിവിലിയന്‍മാരെ, പ്രത്യേകിച്ച് കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നടപടിയാണിതെന്ന് ഖത്തര്‍ വിലയിരുത്തി.
സെക്യൂരിറ്റി കൗണ്‍സില്‍, ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി, അന്താരാഷ്ട്ര നീതിന്യായ കോടതി എന്നിവയുടെ പ്രമേയങ്ങളുമായി ചേര്‍ന്നുപോകുന്നതാണ് ബ്രിട്ടീഷ് പ്രഖ്യാപനമെന്ന് വിലയിരുത്തിയ ഖത്തര്‍ സ്ട്രിപ്പില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു. സിവിലിയന്‍മാര്‍ക്കും സിവിലിയന്‍ വസ്തുക്കള്‍ക്കും സംരക്ഷണം നല്‍കുകയും , ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടസ്സമില്ലാതെ ഒഴുകുന്നത് ഉറപ്പാക്കുകയും വേണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.