Uncategorized

84 കാറുകളും 20 വസ്തുവകകളും ലേലം ചെയ്യാനൊരുങ്ങി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍

ദോഹ: ഖത്തറിലെ സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ വിവിധ ബ്രാന്‍ഡുകളിലുള്ള 84 കാറുകളുടെയും 20 പ്രോപ്പര്‍ട്ടികളുടെയും ലേലം പ്രഖ്യാപിച്ചു. നാളെ ( 2024 സെപ്റ്റംബര്‍ 15 ഞായറാഴ്ച) യാണ് ലേലം നടക്കുക. കൗണ്‍സിലിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ ‘കോര്‍ട്ട് മസാദത്ത്’ വഴിയാണ് ലേലം നടക്കുന്നത്.

ലേലത്തില്‍ പങ്കെടുക്കാന്‍, വ്യക്തികള്‍ സാധുവായ ഖത്തരി ഐഡിയും ഖത്തരി ഫോണ്‍ നമ്പറും ഉപയോഗിച്ച് കോര്‍ട്ട് മസാദത്ത് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണം. അംഗീകാരത്തിന് 24 മണിക്കൂര്‍ വരെ എടുത്തേക്കാം.

Related Articles

Back to top button
error: Content is protected !!