Uncategorized

ഖത്തര്‍ ഇന്ത്യന്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ കലാഞ്ജലി 2024 സീസണ്‍ 4 പ്രഖ്യാപിച്ചു

ദോഹ. കലാഞ്ജലി 2024 ഒക്ടോബര്‍ 28 മുതല്‍ 31 വരെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 10 വരെ നടക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഔദ്യോഗികമായി അറിയിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ ഐസിസി, ഐസിബിഎഫ്, , ഐഎസ് സി പ്രസിഡന്റുമാര്‍, കലാഞ്ജലി ചെയര്‍മാന്‍ ഡോ. ഹസ്സന്‍കുഞ്ഞി, കലാഞ്ജലി പ്രസിഡന്റും ചീഫ് കണ്‍വീനറുമായ ബിനുകുമാര്‍ ജി,
കമ്മ്യൂണിറ്റി നേതാക്കള്‍, സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികള്‍, പ്രിന്‍സിപ്പല്‍മാര്‍, കോ-ഓര്‍ഡിനേറ്റര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, പ്രിന്റ് & വിഷ്വല്‍ മീഡിയ, സ്‌പോണ്‍സര്‍മാര്‍, കലാഞ്ജലി ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ചടങ്ങില്‍ അംബാസിഡര്‍ കലാഞ്ജലിയുടെ മുഖ്യ രക്ഷാധികാരിയായിരിക്കുമെന്നും കലാഞ്ജലി 2024 നടത്തുന്നതിന് ഇന്ത്യന്‍ എംബസി എല്ലാ പിന്തുണയും നല്‍കുമെന്നും പ്രഖ്യാപിച്ചു.

Related Articles

Back to top button
error: Content is protected !!