Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ രാജ്യത്തിന് പുറത്ത് നിന്നുള്ള സന്ദര്‍ശകര്‍ക്കായി കോള്‍ സെന്ററുകളുടെ ലാന്‍ഡ് ലൈന്‍ നമ്പറില്‍ മാറ്റം വരുത്തി

ദോഹ. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ രാജ്യത്തിന് പുറത്ത് നിന്നുള്ള സന്ദര്‍ശകര്‍ക്കായി കോള്‍ സെന്ററുകളുടെ ലാന്‍ഡ് ലൈന്‍ നമ്പറില്‍ മാറ്റം വരുത്തി. അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് പ്രക്രിയ മെച്ചപ്പെടുത്തുന്നതിനാണിത്. +974-44069917 എന്ന നമ്പറിന് പകരം +974-44066466 എന്നതാണ് പുതിയ നമ്പര്‍.

ലാന്‍ഡ്ലൈന്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുന്നത് ഖത്തറിനുള്ളിലെ രോഗികളെയും സന്ദര്‍ശകരെയും ബാധിക്കില്ലെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു, അവര്‍ക്ക് 107 എന്ന നമ്പര്‍ വഴി പതിവുപോലെ കോള്‍ സെന്ററുമായി ആശയവിനിമയം തുടരാം, അതേസമയം രാജ്യത്തിന് പുറത്തുള്ള രോഗികളും സന്ദര്‍ശകരും പുതിയ നമ്പര്‍ ഉപയോഗിക്കണം.

Related Articles

Back to top button