ഖത്തറില്‍ ആവേശമായി സൗന്ദര്യത്തിന്റെയും വാക്കുകളുടെയും പോരാട്ടം
ദോഹ : ഖത്തറില്‍ ആവേശമായി മലയാളി മങ്ക സീസണ്‍ 01, സൗന്ദര്യത്തിന്റെയും വാക്കുകളുടെയും ആവേശകരമായ പോരാട്ടത്തില്‍ 185 ലധികം മത്സരാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 15 പേര്‍ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തില്‍ മാറ്റുരച്ചു.ഖത്തറില്‍ ഒരു പുതു ചരിത്രമെഴുതാന്‍ മലയാളി മങ്ക സീസണ്‍ 1-ന് കഴിഞ്ഞു . മലയാള തനിമ നിറഞ്ഞ നിന്ന വേദിയില്‍ 2 റൗണ്ടുകളിലായി മത്സരാത്ഥികള്‍ കാണികളുടെ മനം നിറച്ചു .
ചീഫ് സെലിബ്രിറ്റി ജഡ്ജായി നടനും ആദ്യ മിസ് കേരള ഡയറക്ടറുമായ സിജോയ് വര്‍ഗീസ് , മുന്‍ മിസിസ് ഇന്ത്യ പ്രിയങ്ക ബജാജ് സിബല്‍ , ഇന്റര്‍നാഷണല്‍ ഫാഷന്‍ ഡിസൈനര്‍ മഞ്ജു ലക്ഷ്മി ഭരതന്‍ , ഷഹനാസ് ഗഫാര്‍ തുടങ്ങിയവര്‍ അടങ്ങിയ ജഡ്ജിങ് പാനല്‍ മത്സരാത്ഥികളെ കൃത്യമായി വിലയിരുത്തി. തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ക്ക് ഒടുവില്‍ റേഡിയോ സുനോ പ്രഥമ മലയാളി മങ്ക കിരീടം മിനു സുബിത്ത് സ്വന്തമാക്കി , ഫസ്റ്റ് റണ്ണര്‍ അപ്പ് അനു ജോണും , സെക്കന്‍ഡ് റണ്ണര്‍ അപ്പായി ദിവ്യ ശ്രീയും തിരഞ്ഞെടുക്കപ്പെട്ടു .
സബ് ടൈറ്റില്‍സ് വിജയികളായി വോട്ടുകളുടെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ മങ്ക ആയി പ്രിയങ്ക എസ് ഉം , ബെസ്റ്റ് വോയ്സ് തുഷാര സൗദാമിനി യും തിരഞ്ഞെടുക്കപ്പെട്ടു കൂടാതെ ബെസ്റ്റ് സ്മൈല്‍ സ്വജ സുനില്‍ , കണ്‍ജിനിയാലിറ്റി ലിഫ സൗമിത്രി , ഫോട്ടോജനിക് ദിവ്യ ശ്രീ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചു.
മലയാളി മങ്ക ഫൈനലിസ്റ്റുകള്‍ക്ക് കൃത്യമായി ട്രെയിനിങ് സെഷനുകള്‍ നല്‍കിയാണ് അവരെ ഫൈനല്‍ വേദിയിലേക്ക് എത്തിച്ചത് .ഒരു മാസക്കാലം നീണ്ട് നിന്ന ഗ്രൂമിങ് സെഷനുകള്‍ . കൂടുതല്‍ ആത്മവിശ്വാസം , വേറിട്ട് നില്‍ക്കുന്ന വ്യക്തിത്വം ആയിതീരുക ,സധൈര്യം സദസ്സിന് മുന്‍പില്‍ സംസാരിക്കുക അങ്ങനെ ഗ്രൂമിങ് സെഷനുകള്‍ മത്സരാത്ഥികള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കി . അവര്‍ക്ക് ഉള്ളിലെ പുതിയൊരാളെ കണ്ടെത്താന്‍ റേഡിയോ സുനോ ടീമും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു .തുടക്കം മുതല്‍ ഗ്രാന്‍ഡ് ഫിനാലെ വരെ മത്സരത്തിന്റെ മുഴുവന്‍ ആകാംക്ഷയും നിലനിര്‍ത്താനും സംഘടകര്‍ക്ക് കഴിഞ്ഞു