ഖത്തര്‍ പിറവം പ്രവാസി അസോസിയേഷന്‍ ഒമ്പതാമത് ഓണാഘോഷം ഗംഭീരമായി
ഖത്തര്‍ പിറവം പ്രവാസി അസോസിയേഷന്‍ ഒമ്പതാമത് ഓണാഘോഷം ഏഷ്യന്‍ ടൗണ്‍ റിക്രിയേഷന്‍ ഹാളില്‍ ഗംഭീരമായി നടന്നു. മാവേലിയും, താലപ്പൊലി ഏന്തിയ സ്ത്രീകളും, പുലികളിയും, പഞ്ചാരി മേളവും ഘോഷയാത്രയ്ക്ക് മിഴിവേകിയപ്പോള്‍. ഗാനമേളയും,തിരുവാതിരയും, ക്ലാസിക്കല്‍ നൃത്തവും, കനല്‍ ഖത്തര്‍ നാടന്‍ പാട്ട് സ്റ്റേജ് പെര്‍ഫോര്‍മന്‍സും പരിപാടിക്ക് ഉണര്‍വേകി.
ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഐസിബിഎഫ് ജനറല്‍ സെക്രട്ടറി ഓണസന്ദേശം നല്‍കി. ഖാപ്പ പ്രസിഡന്റ് ഷിജോ തങ്കച്ചന്‍ പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഖാപ്പ സെക്രട്ടറി ജിബിന്‍ ജോര്‍ജ് സ്വാഗതം പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ഖാപ്പ രക്ഷാധികാരി റോയി പോള്‍, ട്രഷറര്‍ ജസ്റ്റിന്‍ ജോണ്‍, അഡൈ്വസറി കൗണ്‍സില്‍ അംഗം ജെബി കെ ജോണ്‍, ഏലിയാസ് ഡേവിഡ് എന്നിവര്‍ക്ക് പുറമെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിനിക്ക്, ബിബിന്‍, സിനി, അപ്പൂ, സജിമോന്‍, അബിന്‍, ജൂഡി, ടോണി, കുര്യാക്കോസ്, സുജിത്ത്, അജിത്ത്, അനീഷ്, രാമചന്ദ്രന്‍ എന്നിവര്‍ ആശംസ്‌കള്‍ നേര്‍ന്നു . കൂടാതെ വയനാട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ എംബസ്സിയുടെ നേതൃത്തില്‍ നടക്കുന്ന ധനസമാഹരണതിലേക്കായി ഖാപ്പ യുടെ സംഭാവന ഐസിബിഎഫ് പ്രസിഡണ്ടിന് ചടങ്ങില്‍ കൈമാറുകയും ചെയ്തു.
ജനപങ്കാളിത്തം കൊണ്ടും, വൈവിധ്യമായ സ്റ്റേജ് പെര്‍ഫോമന്‍സ് കൊണ്ടും വിഭവസമൃദ്ധമായ ഓണസദ്യ കൊണ്ടും ഖാപ്പ ഓണാഘോഷം ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു.