സഹചാരി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ”ആഫ്താബ്-24” ആര്‍ട് ഫിയസ്റ്റ ഒക്ടോബര്‍- 18 ന്
ദോഹ: കലയുടെ സര്‍ഗ്ഗ വസന്തം വിരിയിക്കാന്‍ ആഫ്താബ്24 എന്ന പേരില്‍ സഹചാരി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഒക്ടോബര്‍-18 ന് നടത്തുന്ന പരിപാടിക്ക് ഒരുക്കള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ഖത്തറിലുള്ള വിവിധ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും കുടുംബങ്ങളേയും ഉള്‍ക്കൊള്ളിച്ചുള്ള പരിപാടി ഖത്തറിലുള്ള കാസര്‍ഗോഡ് നിവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ അവസരമാണ്. ഒക്ടോബര്‍ 18നു ഉച്ചക്ക് 12 മുതല്‍ രാത്രി 10 മണിവരെ മത്സരംങ്ങള്‍ അല്‍ വാബ് മിര്‍ഖബ് കോമ്പൗണ്ടിലുള്ള ക്ലബ് ഹൗസില്‍ നടക്കും.
പരിപാടിയുടെ വിജയകരമായ നത്തിപ്പിന് അന്‍വര്‍ കാഞ്ഞങ്ങാട് ചെയര്‍മാന്‍ ,റഫീഖ് റഹ്‌മാനി ജനറല്‍ കണ്‍വീനര്‍ , ഹാരിസ് ഏരിയാല്‍, ആബിദ് ഉദിനൂര്‍, ആസിഫ് ഹുദവി ചെരൂര്‍, സഗീര്‍ ഇരിയ (വൈസ് ചെയര്‍മാന്‍മാര്‍), അബ്ദുല്‍ റഹിമാന്‍ എരിയാല്‍ , ജാവിദ് ഹുദവി, ഷാനിഫ് പൈക്ക, മന്‍സൂര്‍ തൃക്കരിപ്പൂര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) , കെ ബി മുഹമ്മദ് ബായാര്‍, അന്‍വര്‍ കാടങ്കോട്, നൗഷാദ് ചീമേനി (ഫുഡ് കമ്മിറ്റി) അലി ചെരൂര്‍, ആബിദ് ഉദിനൂര്‍, ഹാരിസ് ഏരിയാല്‍, അന്‍വര്‍ കാഞ്ഞങ്ങാട്, അന്‍വര്‍ കാടങ്കോട്, സഗീര്‍ ഇരിയ, കെ എസ് മുഹമ്മദ് കുഞ്ഞി, മൊയ്ദീന്‍ ബേക്കല്‍, കെ എസ് ഉബൈദ്
(ഫൈനാന്‍സ് കമ്മിറ്റി ) എന്നിവരെ ചുമതലപ്പെടുത്തി.
റിസപ്ഷന്‍ വിങ്
ജില്ലാ പ്രസിഡന്റ് റഫീഖ് മാങ്ങാട്, ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി, ട്രഷറര്‍ സലാം ഹബീബി എന്നിവര്‍ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കും