Breaking News
ലെബനോണ്‍ ജനതക്ക് പിന്തുണയുമായി വോഡഫോണ്‍ ഖത്തര്‍

ദോഹ. ലെബനോണ്‍ ജനതക്ക് പിന്തുണയുമായി വോഡഫോണ്‍ ഖത്തര്‍ രംഗത്ത്. ഒക്ടോബര്‍ 3 വരെ ലെബനോണിലേക്ക് സൗജന്യ കോളുകളും എസ്എംഎസും അനുവദിച്ചാണ് വോഡഫോണ്‍ ഖത്തര്‍ പിന്തുണ നല്‍കുന്നത്.
പ്രയാസകരമായ സമയങ്ങളില്‍ പോലും ഉറ്റവരുമായി ബന്ധം നിലനിര്‍ത്തുന്നതിന് ഇന്ന് മുതല്‍, ഒക്ടോബര്‍ 3 വരെ ലെബനനിലേക്ക് (+961) സൗജന്യ കോളുകളും എസ്എംഎസും നല്‍കുമെന്ന് വോഡഫോണ്‍ ഖത്തര്‍ അറിയിച്ചു. ഈ വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളില്‍ നമുക്ക് പരസ്പരം പിന്തുണ നല്‍കുകയും പ്രിയപ്പെട്ടവരെ അടുത്ത് നിര്‍ത്തുകയും ചെയ്യാം.