വയനാടിനെ ചേര്‍ത്തുപിടിച്ച് നടുമുറ്റം ഓണാഘോഷം
ദോഹ.വയനാട് മുണ്ടക്കൈ ചൂരല്‍മലയെ ചേര്‍ത്ത് പിടിച്ച് ഈ ഓണം വയനാടിനൊപ്പം എന്ന തലക്കെട്ടില്‍ നടുമുറ്റം ഓണാഘോഷം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം അണി നിരന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും അഞ്ഞൂറിലധികം പേര്‍ക്ക് സദ്യ വിളമ്പിയുമാണ് നടുമുറ്റം ഓണാഘോഷം സംഘടിപ്പിച്ചത്. സയന്‍സ് എജ്യുക്കേഷന്‍ സെന്റര്‍ മുഖ്യ പ്രായോജകരായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഓണക്കള മത്സരത്തിലെ ആശയവും വയനാടിനൊപ്പമെന്നതായിരുന്നു. പരിപാടിയുടെ നടത്തിപ്പിനായി വിവിധ സ്ഥാപനങ്ങളില്‍ നിന്ന് സ്വീകരിച്ച സ്‌പോണ്‍സര്‍ഷിപ്പ് തുകയുടെ വലിയൊരു ഭാഗം വയനാട് പുനരധിവാസ ഫണ്ടിലേക്ക് കൈമാറുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക പരിപാടിയില്‍ റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ സംസാരിച്ചു. പരിപാടിയില്‍ സന്നിഹിതരായ സ്‌പോണ്‍സര്‍മാരും ഓണാശംസകള്‍ നേര്‍ന്ന് സംസാരിച്ചു. നടുമുറ്റത്തിന്റെ വിവിധ ഏരിയകള്‍ തമ്മില്‍ നടന്ന വടംവലി മത്സരത്തില്‍ മദീന ഖലീഫ ജേതാക്കളായി.
ആഘോഷത്തോടനുബന്ധിച്ച് നടന്ന കലാപരിപാടികള്‍ക്ക് നടുമുറ്റം വൈസ് പ്രസിഡന്റ് ലത കൃഷ്ണ നേതൃത്വം കൊടുത്തു. നടുമുറ്റം പ്രസിഡന്റ് സന നസീം, ജനറല്‍ സെക്രട്ടറി ഫാത്വിമ തസ്‌നീം, വൈസ് പ്രസിഡന്റ് റുബീന മുഹമ്മദ് കുഞ്ഞി,കണ്‍വീനര്‍മാരായ ഹുദ എസ് കെ, സുമയ്യ താസീന്‍, ട്രഷറര്‍ റഹീന സമദ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സകീന അബ്ദുല്ല, സജ്‌ന സാക്കി, രജിഷ, അജീന അസീം,ഖദീജാബി നൌഷാദ്,മുബഷിറ ഇസ്ഹാഖ്, വാഹിദ നസീര്‍, അഹ്‌സന കരിയാടന്‍ , ജമീല മമ്മു, ഫരീദ, ഹനാന്‍ ,നിജാന പി പി,ഹുമൈറ വാഹിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആബിദ സുബൈര്‍, ബബീന ബഷീര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.