സംസ്‌കൃതി ഖത്തര്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
ദോഹ: ഖത്തര്‍ ഇന്ത്യന്‍ സമൂഹത്തിന്റെ കലാ-സാംസ്‌കാരിക-സാമൂഹിക-സേവന മേഖലകളില്‍ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി നിറ സാന്നിധ്യമായ സംസ്‌കൃതി ഖത്തറിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന രജതജുബിലീ ആഘോഷങ്ങള്‍ക്ക് തുടക്കമായി. മെഷാഫ് പൊഡാര്‍ പേള്‍ സ്‌കൂളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മലയാളം കമ്മ്യൂണിക്കേഷന്‍സ് എം ഡിയും രാജ്യസഭാ എം പിയുമായ ഡോ. ജോണ്‍ ബ്രിട്ടാസ് എം പി ഉത്ഘാടനം ചെയ്തു. സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ അധ്യക്ഷനായിരുന്നു.
നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ സി വി റപ്പായി, കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍, ഐ സി സി സെക്രട്ടറി എബ്രഹാം ജോസഫ്, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുള്‍ റഹ്‌മാന്‍ , ഐ ബി പി സി പ്രസിഡന്റ് താഹ, കെ എം സി സി പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ്, ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, യുവകലാസാഹിതി ഭാരവാഹി ഷാനവാസ്, കെ ബി എഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, വനിത വേദി സെക്രട്ടറി ജെസിത നടപ്പുരയില്‍, സംസ്‌കൃതി സ്ഥാപക ജനറല്‍ സെക്രട്ടറി സമീര്‍ സിദ്ധിഖ്, സംസ്‌കൃതി രൂപീകരണത്തിന് നേതൃത്വം നല്‍കിയ മുന്‍ പ്രസിഡന്റ് പ്രമോദ് ചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരികുളം സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഓമനക്കുട്ടന്‍ പരുമല നന്ദിയും പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം 150ഓളം കലാകാരന്മാരും കലാകാരികളും അണിനിരന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. 2000ത്തില്‍ അധികം അംഗങ്ങള്‍ക്ക് ഓണസദ്യയും ഒരുക്കിയിരുന്നു.