റെഡി റ്റു ഈറ്റ് ഫുഡ് ഉല്‍പന്നങ്ങളുമായി കാന്‍ ഇന്റര്‍ നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്
ദോഹ: കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ കീഴില്‍ ഷമാല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ തുരയ്യ ഫുഡ് ഫാക്ടറി, ഇന്ത്യന്‍ കോഫീ ഹൗസ് ബ്രാന്റില്‍ വിവിധ തരം റെഡി ടു ഈറ്റ് ഇന്ത്യന്‍ കറികള്‍ ഖത്തര്‍ മാര്‍ക്കറ്റിലിറക്കി.
സാമ്പാര്‍, ബട്ടര്‍ ചിക്കന്‍, ദാല്‍ മക്കാനി, ചിക്കന്‍ കറി, രാജ്മ മസാല, തുടങ്ങിയ വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറിയന്‍ കറികള്‍ക്കു പുറമെ പൊറോട്ട, സമോസ, പനിയാരം, നീര്‍ദോശ, സ്പ്രിംഗ് റോള്‍, മാമോസ്, ഇടിയപ്പം തുടങ്ങിയ അമ്പതോളം വിവിധങ്ങളായ ഫ്രോസണ്‍-ചില്‍ഡ് ഫുഡ് പ്രൊഡക്റ്റുകളുമാണ് കമ്പനി നിലവില്‍ ഖത്തറില്‍ മാര്‍ക്കറ്റു ചെയ്യുന്നത്.
ജോലിത്തിരക്കിനിടയിലും ഗൃഹാതുരതയുണര്‍ത്തുന്ന ഇന്ത്യന്‍ വിഭവങ്ങള്‍ വീടുകളിലും ജോലിസ്ഥലത്തും യഥേഷ്ടം വാങ്ങി എളുപ്പത്തില്‍ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ സൗകര്യം. ഫ്രോസണായി ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ചൂടുവെള്ളത്തില്‍ ഇറക്കി വെച്ചോ, മൈക്രോവേവ് ഓവണില്‍ ചൂടാക്കിയോ കഴിക്കാവുന്നതാണ്. വീടുകളില്‍ പാചകം ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍, അതേ രുചിയിലും ഗുണനിലവാരത്തിലും ലഭ്യമാവുന്നു എന്നതാണ് ഈ ഉല്‍പ്പന്നങ്ങളുടെ പ്രത്യേകത.
രുചിയിലും, ഗുണനിലവാരത്തിലും ഒരുവിധ വ്യത്യാസങ്ങളുമില്ലാതെ, പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാതെയാണ് ആധുനിക ടെക്‌നോളജിയുടെ സൗകര്യങ്ങളോടെ ഷമാലില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ യൂണിറ്റില്‍ ഈ റെഡി റ്റു ഈറ്റ് ഫുഡ് പ്രൊഡക്റ്റുകള്‍ നിര്‍മ്മിക്കുന്നത്. മെയ്ഡ് ഇന്‍ ഖത്തര്‍ പ്രൊജക്റ്റിന്റെ ഭാഗമായി ആരംഭിച്ച അല്‍ തുരയ്യ ഫുഡ് പ്രൊഡക്ഷന്‍ കമ്പനിയാണ് ഖത്തറില്‍ ആദ്യമായി റെഡി റ്റു ഈറ്റ് കറികള്‍ പുറത്തിറക്കുന്നത്.
ലുലു, അല്‍ റവാബി, കേറിഫോര്‍, സഫാരി, ഫാമിലി, മെഗാ മാര്‍ട്ട്, തുടങ്ങിയ ഖത്തറിലെ എല്ലാ പ്രമുഖ സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഇപ്പോള്‍ ഈ റെഡി റ്റു ഈറ്റ് ഇന്ത്യന്‍ കോഫീ ഹൗസ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ഒപ്പം ഖത്തര്‍ എയര്‍വെയ്‌സ് അടക്കമുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും അല്‍ തുരയ്യ ഫുഡ് ഫാക്ടറിയുടെ നിലവിലെ ഉപഭോക്താക്കളാണ്.
റെഡി റ്റു ഈറ്റ് ഫുഡ് പ്രൊഡക്റ്റുകള്‍ക്കു പുറമേ, ദോശ, ഇഡ്ഡലി മുതലായ വിവിധ തരം റെഡി റ്റു കുക്ക് മാവുകളും ഇന്ത്യന്‍ കൗഫീ ഹൗസ് ബ്രാന്റുകളില്‍ ഇപ്പോള്‍ ലഭ്യമാണ്.
കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിലധികമായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്‌ബെയ്ക്ക് കാറ്ററിംഗ്, ഖത്തറിലും, ദുബൈയിലുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫീ ഹൗസ് റസ്റ്റോറന്റ്, സമീപകാലത്ത് തുടങ്ങിയ കാരവന്‍ സീഫുഡ് റസ്റ്റോറന്റ് മുതലായവയും കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിലെ ഫുഡ് ആന്റ് ബീവറേജ് ഡിവിഷനുകളാണ്.
ഖത്തര്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കുന്നതിനു പുറമെ, യു.കെ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് എക്‌സ്‌പോര്‍ട്ടിംഗ് നടത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. കൂടുതല്‍ പ്രൊഡക്ഷന്‍ കപ്പാസിറ്റി കൈവരിക്കുക എന്ന ഉദ്ദേശ്യത്തോടെ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ ഓട്ടീസ് ഫുഡ് പാര്‍ക്ക് എന്ന പേരില്‍ മറ്റൊരു മാനുഫാക്ചറിംഗ് യൂണിറ്റിന്റെ നിര്‍മ്മാണവും ഇപ്പോള്‍ നടന്നു വരുന്നുണ്ട്.
അല്‍ തുരയ്യ ഫുഡ് ഫാക്ടറി പുറത്തിറക്കുന്ന റെഡി റ്റു ഈറ്റ് ഫുഡ് പ്രൊഡക്റ്റുകള്‍ പരിചയപ്പെടുത്താന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ മാനേജിംഗ് ഡയരക്ടര്‍ ഇസ്മായില്‍ ഒ.ടി, ജനറല്‍ മാനേജര്‍ അഷ്‌റഫ് ബോംബെ, സ്ട്രാറ്റജിക് ഓഫീസര്‍ അല്‍ക്ക മീര സണ്ണി, എക്‌സിക്യുടീവ് ഷെഫ് ഡാര്‍വിന്‍, ഓപ്പറേഷന്‍ മാനേജര്‍ മുഹമ്മദ് ഒ.ടി എന്നിവര്‍ പങ്കെടുത്തു.