പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഓണാഘോഷം സംഘടിപ്പിച്ചു
ദോഹ: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഓണാഘോഷം സംഘടിപ്പിച്ചു. എംബിഎം സമൃദ്ധി 2024 പവര്‍ഡ് ബൈ ഹെല്‍ത്ത് പ്രോ എന്ന പേരില്‍ നടത്തിയ ഓണാഘോഷം ഏഷ്യന്‍ ടൗണ്‍ റിക്രിയേഷന്‍ ഹാളിലാണ് നടന്നത്.
ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ.വി. ബോബന്‍ ലോക കേരളസഭ അംഗം കെ.ആര്‍. ജയരാജ്, എഡ്‌സോ പ്രസിഡന്റ് ജിജു ഹനിഫ് എന്നിവര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.
വിശിഷ്ട അതിഥികള്‍ക്കൊപ്പം പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ പ്രസിഡന്റ് സുനില്‍ പെരുമ്പാവൂര്‍, സെക്രട്ടറി സലീല്‍ സലിം, ട്രഷറര്‍ സനന്ദ് രാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോ. സെക്രട്ടറി സുനില ജബ്ബാര്‍, ജോ. സെക്രട്ടറി നിഷാദ്, പ്രോഗ്രാം കണ്‍വീനര്‍ രാജേഷ് എം.ജി., വനിതാ വിഭാഗം കോര്‍ഡിനേറ്റര്‍ അഡ്വ. മഞ്ജുഷ ശ്രീജിത്ത്, കമറുന്നിസ ഷിബിന്‍, മെര്‍ലിയ അജാസ് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അന്‍സാര്‍ വെള്ളാകുടി, ബേസില്‍ തമ്പി, സുനില്‍ മുല്ലശേരി, ഷിജു കുരിയാക്കോസ്, നിതിന്‍ സുബ്രഹ്‌മണ്യന്‍, ജിബിന്‍ ,ഷഹബാന്‍ ചുണ്ടക്കാടന്‍, മിഥുന്‍ സജു, എല്‍ദോ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഖത്തറിലെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ദീര്‍ഘകാല സേവനം അനുഷ്ഠിച്ച പെരുമ്പാവൂര്‍ സ്വദേശികളായ അയൂബ് റഹിം, നസീമ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളം, വര്‍ണാഭമായ ഘോഷയാത്ര, ഗംഭീരമായ ചെണ്ടമേളം, തിരുവാതിര, ഒപ്പന എന്നീ കലാപരിപാടികളും, ഓണസദ്യയുമടക്കം നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. മ്യൂസിക്ക ടീം ഒരുക്കിയ ഗാനമേള, കുട്ടികളുടെ ഫാഷന്‍ ഷോ, മറ്റ് നൃത്ത പരിപാടികള്‍ എന്നിവ കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരത്തെ പ്രതിഫലിപ്പിച്ചു . പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയും സമീപ പ്രദേശങ്ങളായ വിവിധ പഞ്ചായത്തുകളില്‍നിന്നുമായി 750 ല്‍ പരം ഖത്തര്‍ പ്രവാസികള്‍ ഈ ആഘോഷത്തില്‍ പങ്കെടുത്തു.