ദോഹ: ആറാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ നവംബര്‍ 25-30 വരെ

ദോഹ. മാപ്സ് ഇന്റര്‍നാഷണല്‍ ഡബ്ല്യുഎല്‍എല്ലിന്റെ സഹകരണത്തോടെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ – കത്താറ സംഘടിപ്പിക്കുന്ന ആറാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ നവംബര്‍ 25-30 വരെ നടക്കും. ഫെസ്റ്റിവലില്‍ 72 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 350-ലധികം കലാകാരന്മാര്‍ ഒത്തുചേരും.
കൂടാതെ ആയിരം കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന ശില്‍പ പ്രദര്‍ശനം, പാനല്‍ ചര്‍ച്ചകള്‍, ആര്‍ട്ട് വര്‍ക്ക് ഷോപ്പുകള്‍, പ്രേക്ഷകര്‍ക്ക് മുന്നില്‍ തത്സമയ പെയിന്റിംഗ് ഇവന്റ്, സാംസ്‌കാരിക പര്യടനങ്ങള്‍, സംഗീത സായാഹ്നങ്ങള്‍, പങ്കെടുക്കുന്ന കലാസൃഷ്ടികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഫാഷന്‍ ഷോകള്‍ മുതലായവയും നടക്കും.
നവംബര്‍ 30ന് മികച്ച കലാസൃഷ്ടികളെ ആദരിക്കുന്ന അവാര്‍ഡ് ദാന ചടങ്ങോടെയാണ് ഖത്തര്‍ രാജ്യാന്തര കലാമേള സമാപിക്കുക