എസ്സെന്‍സ് സ്മൃതി ഓണാഘോഷം സംഘടിപ്പിച്ചു
ദോഹ.നാട്ടിക ശ്രീനാരായണ കോളേജ് അലുംനിയുടെ ഖത്തര്‍ ചാപ്റ്റര്‍ എസ്സെന്‍സ് സ്മൃതി ഓണാഘോഷം സംഘടിപ്പിച്ചു. സ്‌കില്‍സ് ഡെവലപ്പ്മന്റ് സെന്റര്‍ ന്യൂ സലാത്തയില്‍ വെച്ചാണ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണമാഘോഷിച്ചത്.
തൃശൂര്‍ ജില്ലാ സൗഹൃദവേദി പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍, അലുമ്‌നി അംഗങ്ങളായ തൃശൂര്‍ ജില്ലാ സൗഹൃദവേദി സെക്രട്ടറി വിഷ്ണു, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ സി.വി.റപ്പായി എന്നീ അതിഥികള്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഇ.കെ.രാജീവന്‍ അദ്ധ്യക്ഷത വഹിച്ച വേദിക്ക് സെക്രട്ടറി അജിത് തണ്ടാശ്ശേരി സ്വാഗതവും ട്രഷറര്‍ നൗഫല്‍ നന്ദിയും പറഞ്ഞു.
എല്ലാ വര്‍ഷത്തേയും പോലെ എസ്സെന്‍സ് കുടുംബാംഗങ്ങളുടെ കൈപ്പുണ്യത്താല്‍ സ്വാദിഷ്ടമായ ഓണസദ്യ ആയിരുന്നു പരിപാടികളുടെ ഹൈലൈറ്റ്. തുടര്‍ന്ന് അലുംനി അംഗങ്ങള്‍ അവതരിപ്പിക്കുന്ന തിരുവാതിര, ഫ്യൂഷന്‍, മറ്റു കലാപരിപാടികള്‍, ഓണസമ്മാനങ്ങള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി
ഒരു വ്യാഴവട്ടത്തിലേറെയായി ഖത്തറില്‍ എസ്സെന്‍ കോളേജ് നാട്ടികയുടെ പ്രാതിനിധ്യമായി നില കൊള്ളുന്ന ‘എസ്സെന്‍സ് സ്മൃതിയില്‍ ഇനിയും അണിചേരാത്ത പൂര്‍വ്വ വിദ്യാര്‍ത്ഥികളെ എസ്സെന്‍സ് സ്മൃതി പ്രത്യേകം ക്ഷണിക്കുന്നു. ഇതിനായി 3345 9067 എന്ന നമ്പറില്‍ അജിത്തിനേയോ 3311 1747 എന്ന നമ്പറില്‍ നൗഫലിനേയോ ബന്ധപ്പെടാം.