Local News
ക്യാമ്പസ് ലീഗ് ഖത്തര്‍ ഫെയ്‌സ്ബുക്ക് പേജ് ലോഞ്ച് ചെയ്തു
ദോഹ : എം എ എം ഒ കോളേജ് ഖത്തര്‍ അലുംനി സംഘടിപ്പിക്കുന്ന പ്രഥമ ഇന്റര്‍ കോളേജിയേറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ക്യാമ്പസ് ലീഗ് ഖത്തര്‍ ( സി എല്‍ ക്യു ) ഫെയ്‌സ്ബുക്ക് പേജ് പ്രകാശനം ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അഡവൈസറി ചെയര്‍മാന്‍ ഡോ . മോഹന്‍ തോമസ് നിര്‍വഹിച്ചു .
സംഘാടന സമിതി കണ്‍വീനര്‍ ഷംസു കൊടുവള്ളി ,കോര്‍ഡിനേറ്റര്‍ ഫാരിസ് ലൂപ് മീഡിയ ,പ്രസിഡന്റ് ഇല്യാസ് കെന്‍സാ , ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ചേന്നമംഗലൂര്‍ , നാസിഫ് മൊയ്തു ,അമീന്‍ കൊടിയത്തൂര്‍ , ഷമീര്‍ ചേന്നമംഗലൂര്‍ ,ആനന്ദ് ,അഫ്‌സല്‍ കൊടുവള്ളി , നിഷാദ് കെ എന്നിവര്‍ പങ്കെടുത്തു .
16 ഇന്റര്‍ കോളേജ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് നവംമ്പര്‍ 29 നു ഹാമില്‍ടണ്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു.