Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സൂപ്പര്‍ കപ്പ് 2024 ഉദ്ഘാടനം അവിസ്മരണീയമായി


ദോഹ. കേരളപ്പിറവി ദിനത്തില്‍ നടന്ന സൂപ്പര്‍ കപ്പ് 2024 ഉദ്ഘാടനം അവിസ്മരണീയമായി . വാദ്യങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ, കേരളത്തിന്റെ ഗ്രാമീണ ഭംഗിയുടെ ആവിഷ്‌കാരങ്ങളോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്
ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ടെക്‌നിക്കല്‍ വിഭാഗം തലവന്‍ അലിഷര്‍ മുഖ്യാതിഥി ആയിരുന്നു.
മുഖ്യഥിതി അലിഷര്‍, ഖിഫ് പ്രസിഡന്റ് ഷറഫ് പി ഹമീദ്, മീഡിയ വണ്‍ ഖത്തര്‍ ചെയര്‍മാന്‍ അര്‍ഷദ്.ഇ, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇപി അബ്ദുറഹിമാന്‍ എന്നിവര്‍ ചേര്‍ന്ന് ബോള്‍ സെന്ററില്‍ നിന്നും പോസ്റ്റിലേക്ക് എത്തിച്ചാണ് ഉത്ഘാടനം നിര്‍വഹിച്ചത്.
ഖിഫ് പ്രസിഡന്റ് ഷറഫ് പി ഹമീദ് സംസാരിച്ചു.
സൂപ്പര്‍ കപ്പ് 2024 പ്രയോജകരായ സ്‌പോണ്‍സര്‍മാരെയും ടീം മാനേജര്‍മാരേയും ചടങ്ങില്‍ ആദരിച്ചു.വിവിധ ദേശക്കാരും ഭാഷക്കാരുമായ ആയിരങ്ങളാണ് സ്റ്റേഡിയത്തിലേക്കൊഴുകിയെത്തിയത്. ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഡേഴ്സിന്റെ സജീവ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി

Related Articles

Back to top button