Uncategorized

വിജയമന്ത്രങ്ങള്‍ ഏഴാം ഭാഗം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു

ഷാര്‍ജ : പ്രവാസി ഗ്രന്ഥകാരനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയ മന്ത്രങ്ങള്‍ എന്ന പുസ്തക പരമ്പരയുടെ ഏഴാം ഭാഗത്തിന്റെ പ്രകാശനം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ നടന്നു.
റൈറ്റേര്‍സ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ സഫാരി ഗ്രപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ ആണ് പുസ്തകം പ്രകാശനം ചെയ്തത്.

ഖത്തറിലെ പ്രമുഖ ബാറ്റ്മിന്റണ്‍ അക്കാദമിയായ എന്‍.വി.ബി.എസ് കോ ഫൗണ്ടറും സിഇഒയുമായ ബേനസീര്‍ മനോജ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി.

എന്‍.വി.ബി.എസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്‍ , പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി, മീഡ വണ്‍ മിഡില്‍ ഈസ്റ്റ് ചീഫ് എംസിഎ നാസര്‍ , ബന്ന ചേന്ദമംഗല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ചാക്കോ ഊളക്കാടന്‍, ലിപി അക് ബര്‍, ഷാജി , ഹബീബ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്‌ളിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

Related Articles

Back to top button
error: Content is protected !!