സര്‍വീസ് കാര്‍ണിവല്‍ ജില്ലാ പ്രചരണോദ്ഘാടനം
ദോഹ.പ്രവാസി വെല്‍ഫയര്‍ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സര്‍വീസ് കാര്‍ണിവലിന്റെ ജില്ലാതല പ്രചരണോദ്ഘാടനവും പ്രവര്‍ത്തക കണ്‍വന്‍ഷനും സംഘടിപ്പിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട്, വയനാട് കോഴിക്കോട് തുടങ്ങി വിവിധ ജില്ലകളുടെ സംഗമങ്ങള്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടൂമാരായ സാദിഖ് ചെന്നാടന്‍, അനീസ് റഹ്‌മാന്‍ തുടങ്ങിയവര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി അഹമ്മദ് ഷാഫി സംസ്ഥാന കമ്മറ്റിയംഗങ്ങളായ അന്‍വര്‍ വാണിയമ്പലം, സജ്‌ന സാക്കി, ശുഐബ് അബ്ദുറഹ്‌മാന്‍, ജില്ലാ പ്രസിഡണ്ടുമാരായ ആരിഫ് വടകര, മന്‍സൂര്‍ കണ്ണൂര്‍, മുഹ്‌സിന്‍ പാലക്കാട്, ജില്ലാ ഭാരവാഹികളായ നജ്മല്‍ തുണ്ടിയില്‍, ഫൗസിയ ജൗഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രവാസി വെല്‍ഫെയറിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും നവമ്പര്‍ 29 വെള്ളിയാഴ്ച നടക്കുന്ന വിവിധ സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സര്‍വീസ് കാര്‍ണിവലിന്റെ പരിപാടികളും സംഗമങ്ങളില്‍ വിശദീകരിച്ചു. വിവിധ സെഷനുകള്‍ക്കുള്ള രജിസ്‌ട്രേഷനുള്ള ജില്ലാതല കമ്മറ്റികളും രൂപീകരിച്ചു.