Local News
കെ.എം.സി.സി ഖത്തര്‍ കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റി കലണ്ടര്‍ – 2025 പ്രകാശനം ചെയ്തു
ദോഹ.കെ.എം.സി.സി ഖത്തര്‍ കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റി അല്‍ അനീസ്, ബെല്ല ഈവന്റ്‌സ് ആന്റ് മാനേജ്‌മെന്റ് എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്ത കലണ്ടര്‍ – 2025 പ്രകാശനം ചെയ്തു.
കെഎംസിസി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ് ജില്ലാ പ്രസിഡണ്ട് സവാദ് സാഹിബിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.
ചടങ്ങില്‍ സ്റ്റേറ്റ് സെക്രട്ടറി താഹിര്‍ കുട്ടി, സ്റ്റേറ്റ് സ്‌പോര്‍ട്‌സ് വിങ് കണ്‍വീനര്‍ സിദ്ദീഖ് പറമ്പന്‍, അല്‍ ഖോര്‍ ഏരിയ ട്രഷറര്‍ പ്രശാന്ത് കോട്ടക്കല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഇബ്രാഹിം കല്ലിങ്ങല്‍, ട്രഷറര്‍ ജാബിര്‍ കൈനിക്കര, മദനി വളാഞ്ചേരി, മുനിസിപ്പല്‍ പ്രസിഡണ്ട് നാസര്‍ കാരക്കാടന്‍, ജനറല്‍ സെക്രട്ടറി റൗഫ് കാലൊടി, ഭാരവാഹികളായ ഫൈസല്‍ പി , അഫ്‌സല്‍ കിളയില്‍, സുബുലു സലാം എന്നിവര്‍ പങ്കെടുത്തു.