Breaking News
ഖത്തറില്‍ പഴയ ഗതാഗത ലംഘനങ്ങള്‍ക്കുള്ള 50% കിഴിവ് നവംബര്‍ 30-ന് അവസാനിക്കും
ദോഹ: ഖത്തറില്‍ പഴയ ഗതാഗത ലംഘനങ്ങള്‍ക്കുള്ള 50% കിഴിവ് നവംബര്‍ 30-ന് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ഓര്‍മ്മപ്പെടുത്തുന്നു.
2024 ജൂണ്‍ 1-ന് ആരംഭിച്ച 50% കിഴിവ്, ആഗസ്ത് 31 ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ കൂടുതല്‍ ആളുകളെ പരിഗണിച്ച് മൂന്ന് മാസം കൂടി നീട്ടി നല്‍കുകയായിരുന്നു. ഇത് നവംബര്‍ 30-ന് അവസാനിക്കും.
2024 സെപ്റ്റംബര്‍ 1 മുതല്‍, ട്രാഫിക് നിയമ ലംഘനങ്ങളുള്ള വ്യക്തികള്‍ക്ക് എല്ലാ പിഴകളും കുടിശ്ശികയും തീര്‍പ്പാക്കുന്നതുവരെ ഏതെങ്കിലും അതിര്‍ത്തികളിലൂടെ ഖത്തര്‍ വിടാന്‍ അനുവദിക്കുന്നില്ല. ഡിസ്കൗണ്ട് പ്രോഗ്രാമിലൂടെ പഴയ നിയമലംഘനങ്ങള്‍ പരമാവധി തീര്‍ക്കുവാന്‍ അധികൃതര്‍ നിരന്തരം ഓര്‍മപ്പെടുത്തുന്നുണ്ട്.