ഖത്തറിലെ എല്ലാ പ്രാദേശിക കാര്‍ഷിക ഉല്പന്ന യാര്‍ഡുകളും ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ അഞ്ച് പ്രാദേശിക കാര്‍ഷിക ഉല്പന്ന യാര്‍ഡുകളും 2023 ഏപ്രില്‍ 20 മുതല്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടും.
2023 ഏപ്രില്‍ 23 ഞായറാഴ്ച മുതല്‍ അല്‍ മസ്റൂഹ് യാര്‍ഡ് ദിവസേന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന പുനരാരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
അതേസമയം, ശേഷിക്കുന്ന യാര്ഡുകളായ അല്‍ ഖോര്‍-അല്‍ ധാകിറ, അല്‍ ഷമാല്‍, അല്‍ വക്ര, അല്‍ ഷഹാനിയ എന്നിവ എല്ലാ വാരാന്ത്യങ്ങളിലും – വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ 2023 ഏപ്രില്‍ 27 മുതല്‍ തുറക്കും.
കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നതിനുള്ള പ്ലാറ്റ്ഫോമായ യാര്‍ഡുകള്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ തുറന്നിരിക്കും.
