Breaking News
ഉംറ തീര്‍ഥായകര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധം
ദോഹ: ഖത്തറില്‍ നിന്നും ഉംറ തീര്‍ഥാടനത്തിന് പോകുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും മെനിംഗോകോക്കല്‍ (ക്വാഡ്രിവാലന്റ് എസിവൈഡബ്ല്യു-135) വാക്സിന്‍ നിര്‍ബന്ധമാണെന്ന് പൊതുജനാരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണിത്. ഇതില്‍ ഒരു വയസ്സും അതില്‍ കൂടുതലുമുള്ള കുട്ടികളും ഉള്‍പ്പെടുന്നു, യാത്രയ്ക്ക് 10 ദിവസം മുമ്പെങ്കിലും വാക്‌സിന്‍ നല്‍കേണ്ടതുണ്ട്. തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനാണ് ഈ നടപടി ലക്ഷ്യമിടുന്നത്.
ഹജ്ജിനും ഉംറയ്ക്കും ആവശ്യമായ എല്ലാ വാക്സിനുകളും പ്രാഥമികാരോഗ്യ കോര്‍പ്പറേഷന്‍ കേന്ദ്രങ്ങളില്‍ (പിഎച്ച്‌സിസി) ലഭ്യമാണെന്ന് മന്ത്രാലയം ഉറപ്പുനല്‍കി.