കെഎംസിസി ചെറുവത്തൂര്‍ പഞ്ചായത്ത് അഹ്ലന്‍ 25 ജനുവരി 3 ന്
ദോഹ :കെഎംസിസി ഖത്തര്‍ ചെറുവത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെയുള്ള കുടുംബ സംഗമവവും ജി സി സി കെഎംസിസി സംഗമവും അഹ്ലന്‍ 25 ജനുവരി മൂന്നിന് ദോഹയില്‍ സംഘടിപ്പിക്കുവാന്‍ കെഎംസിസി ഖത്തര്‍ ചെറുവത്തൂര്‍ പഞ്ചായത്ത് കൗണ്‍സില്‍ യോഗം തീരുമാനിച്ചു
അകാലത്തില്‍ വിട പറഞ്ഞ വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ നസീമ ടീച്ചറുടെ വിയോഗത്തില്‍ അനുശോചിച്ചു. എ സി ഇസ്മായില്‍ സാഹിബിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡണ്ട് ടി സി ഹാഷിം അധ്യക്ഷത വഹിച്ചു.
കെഎംസിസി ജില്ല സീനിയര്‍ വൈസ് പ്രസിഡന്റ് എം എ നാസര്‍ കൈതക്കാട് ഉദ്ഘാടനം ചെയ്തു .
സ്‌നേഹ സുരക്ഷാ പദ്ധതിയവലോകനം കെഎംസിസി മണ്ഡലം പ്രസിഡന്റ് എ പി അന്‍വര്‍ നടത്തി.
പുതുതായി തെരെഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലം ജനറല്‍ സെക്രെട്ടറി അബി മര്‍ഷാദ് സെക്രെട്ടറി അനീസ് സെക്രെട്ടറി എ വി റാസിഖ് എന്നിവരെ അനുമോദിച്ചു
അഹ്ലന്‍ 25 ന്റെ വിജയത്തിന് സി അഷ്റഫ് ഹാജി മുഖ്യാധികാരിയും എം എ നാസര്‍ കൈതക്കാട് ചെയര്‍മാനും ഹാഷിം വര്‍ക്കിങ് ചെയര്‍മാനും എ പി അന്‍വര്‍ ജനറല്‍ കണ്‍വീനവും അബ്ദുല്‍ ഖാദര്‍ വര്‍ക്കിങ് കണ്‍വീനവും എ വി സലിം ട്രഷററുമായി അന്‍പത്തി ഒന്ന് അംഗ സ്വാഗത സംഗം കമ്മിറ്റി രൂപീകരിച്ചു.
ജനറല്‍ സെക്രെട്ടറി അബ്ദുല്‍ ഖാദര്‍ സ്വാഗതവും പഞ്ചായത്ത് ട്രഷറര്‍ എ വി സലീം നന്ദിയും പറഞ്ഞു.