പ്രതിദിനം മുന്നൂറ് വിമാനങ്ങളിലായി രണ്ട് ലക്ഷം പേര്‍ക്ക് യാത്രാ സൗകര്യമൊരുക്കി ഖത്തര്‍ എയര്‍വേയ്സ്

ദോഹ. പ്രതിദിനം മുന്നൂറ് വിമാനങ്ങളിലായി രണ്ട് ലക്ഷം പേര്‍ക്ക് യാത്രാ സൗകര്യമൊരുക്കി ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് വ്യാമഗതാഗത രംഗത്ത് മുന്നേറ്റം തുടരുന്നു. യാത്രക്കാരുടെ സുരക്ഷ, സൗകര്യം എന്നിവയാണ് എയര്‍ലൈനിന്റെ പ്രധാന മുന്‍ഗണനകളെന്നും ആ രംഗത്ത് ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ലെന്നും
ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു.
ദോഹ ഫോറം 2024 ന്റെ ആദ്യ ദിവസത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന ‘ന്യൂസ് മേക്കര്‍’ എന്ന ശീര്‍ഷകത്തില്‍ നടന്ന ചര്‍ച്ചാ സെഷനിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.