Breaking News
ലെബനനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് ഖത്തര്‍ എയര്‍വേയ്സ് ഇന്ന് പുനരാരംഭിക്കും
ദോഹ: ഖത്തര്‍ എയര്‍വേയ്സ് ലെബനനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് ഇന്ന് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
2024 ഡിസംബര്‍ 9 തിങ്കളാഴ്ച സര്‍വീസ് പുനരാരംഭിക്കുമെന്ന് വിമാനക്കമ്പനി യാത്രാ അപ്ഡേറ്റില്‍ അറിയിച്ചു.
ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള അതിര്‍ത്തി കടന്നുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സെപ്റ്റംബറില്‍ ബെയ്റൂട്ടിലെ റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ എയര്‍ലൈന്‍സ് നേരത്തെ നിര്‍ത്തിവച്ചിരുന്നു.
റോയല്‍ ജോര്‍ദാനിയന്‍, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, എത്യോപ്യന്‍ എയര്‍ലൈന്‍സ് തുടങ്ങിയ പല എയര്‍ലൈനുകളും, ഇതിനകം തന്നെ ലെബനനിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.