Breaking News
സിറിയയിലേക്ക് മാനുഷിക സഹായവുമായി ഖത്തര്‍ എയര്‍ ബ്രിഡ്ജ് ആരംഭിച്ചു

ദോഹ. സിറിയയിലേക്ക് മാനുഷിക സഹായവുമായി ഖത്തര്‍ എയര്‍ ബ്രിഡ്ജ് ആരംഭിച്ചു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നിര്‍ദേശപ്രകാരം, ഖത്തര്‍ സായുധ സേനയുടെ ആദ്യ വിമാനം സിറിയയിലേക്കുള്ള ഭക്ഷണവും മെഡിക്കല്‍, പാര്‍പ്പിട വിതരണങ്ങളും വഹിച്ചുകൊണ്ട് തുര്‍ക്കി നഗരമായ ഗാസിയാന്‍ടെപ്പില്‍ എത്തി.