
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ , കടലിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്ന് നേരിയ മഴ പെയ്തു. ആകാശം രാവിലെ മുതലേ മൂടിക്കെട്ടിയിരുന്നു. കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ചില സമയങ്ങളില്‍ ഇടിമിന്നലുണ്ടായേക്കാമെന്നും പറയുന്നു.
നീന്തല്‍, ബോട്ട് യാത്രകള്‍, സ്‌കൂബ ഡൈവിംഗ്, ഡൈവിംഗ്, വിന്‍ഡ്സര്‍ഫിംഗ്, മത്സ്യബന്ധന ടൂറുകള്‍ തുടങ്ങി കടലിലെ എല്ലാവിധ വിനോദ പരിപാടികളും ഒഴിവക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി