Breaking News
താരരാജാക്കന്മാര്‍ ദോഹയിലെത്തി: ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ മല്‍സരം ഇന്ന്
ദോഹ. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ മല്‍സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ഫുട്‌ബോള്‍ ലോകത്തെ താരരാജാക്കന്മാര്‍ ഇന്നലെ ദോഹയിലെത്തിയതോടെ കാല്‍പന്തുകളിയാരാധകരുടെ ആവേശം കൂടിയതായാണ് റിപ്പോര്‍ട്ട്. ഇന്ന് രാത്രി 8 മണിക്ക് ഫിഫ 2022 ലോകകപ്പിന് വേദിയായ ലുസൈല്‍ സ്റ്റേഡിയത്തില്‍ നിലവിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബുമായ റയല്‍ മാഡ്രിഡ് മെക്‌സിക്കന്‍ ടീമായ പച്ചൂക്കയെ നേരിടുമ്പോള്‍ കടുത്ത മല്‍സരം നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
റയല്‍ മാഡ്രിഡിന്റെ മികച്ച സ്‌ക്വാഡില്‍ ഫിഫ 2022 ലോകകപ്പില്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഹാട്രിക് നേടിയ കെലിയന്‍ എംബാപ്പെയുടെ സാന്നിധ്യമുണ്ടെന്നത് ആരാധകരുടെ് ആവേശം വര്‍ധിപ്പിക്കുന്നതാണ്