Breaking News
സ്വദേശികളേയും വിദേശികളേയും ആകര്‍ഷിച്ച് ഓള്‍ഡ് വക്ര സൂഖിലെ അന്താരാഷ്ട്ര സര്‍ക്കസ്
ദോഹ: സ്വദേശികളേയും വിദേശികളേയും ആകര്‍ഷിച്ച് ഓള്‍ഡ് വക്ര സൂഖിലെ ‘ബിയോണ്ട് റിയാലിറ്റി’ എന്ന അന്താരാഷ്ട്ര സര്‍ക്കസ്. സര്‍ക്കസ് 2025 ജനുവരി 2 വരെ തുടരും. ദിവസവും വൈകുന്നേരം 5 മണിക്കും 7:30 നും രണ്ട് ഷോകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
വെങ്കലം, വെള്ളി, സ്വര്‍ണം, വി ഐ പി എന്നിങ്ങനെ നാല് വിഭാഗങ്ങളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. 50,100, 200, 300 എന്നിങ്ങനെയാണ് ടിക്കറ്റ് വില.
വിര്‍ജിന്‍ മെഗാസ്റ്റോര്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.