Local News
കെഎംസിസി ഖത്തര്‍ നവോത്സവ് 2k24 കോഴിക്കോട് ജില്ലാ കലാ കായിക മത്സരങ്ങള്‍ നാളെയാരംഭിക്കും
ദോഹ: കെഎംസിസി ഖത്തര്‍ നവോത്സവ് 2ഗ24 ന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന മണ്ഡലം തല മത്സരങ്ങള്‍ നാളെയാരംഭിക്കും.
ക്രിക്കറ്റ്, ഫുട്‌ബോള്‍, ചെസ്സ്, കാരംസ് തുടങ്ങി വിവിധ തരം അത് ലറ്റിക്‌സ് ഉള്‍പ്പെടുന്ന കായിക ഇനങ്ങളും, ദഫ്, കോല്‍ക്കളി, മുട്ടിപ്പാട്, വട്ടപ്പാട്ട് ഗ്രുപ്പ് കലാ മത്സരങ്ങളും, പ്രസംഗം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, കവിത പാരായണം , രചനാമത്സരങ്ങള്‍ തുടങ്ങി വിപുലമായ മത്സര പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.
ദോഹയിലെ വിവിധ വേദികളിലായി നടക്കുന്ന കലാകായിക മേളയുടെ സമാപനം നാട്ടിലെ നേതാക്കളുടെയും ഖത്തറിലെ കലാകാരന്മാരുടെയും സാന്നിധ്യത്തില്‍ ജനുവരി 17 നു പൊതു സമ്മേളനത്തോടെ സമാപിക്കും.