Breaking News
ദോഹ ഇന്‍ഷുറന്‍സ് ഗ്രൂപ്പിന് ഇന്ത്യയില്‍ ശാഖ തുടങ്ങാന്‍ പ്രാഥമികാനുമതി
ദോഹ. ഇന്ത്യയിലെ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ ടെക്-സിറ്റിയില്‍ (ഗിഫ്റ്റ് സിറ്റി) അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് ഓഫീസ് വിഭാഗത്തിന് കീഴില്‍ ഒരു ശാഖ തുറക്കുന്നതിന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍ (ക്യുസിബി) പ്രാരംഭ അനുമതി ലഭിച്ചതായി ദോഹ ഇന്‍ഷുറന്‍സ് ഗ്രൂപ്പ് അറിയിച്ചു.
ഇന്ത്യയുടെ മറ്റ് റെഗുലേറ്ററി, സൂപ്പര്‍വൈസറി അതോറിറ്റികളില്‍ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണെന്ന് കമ്പനി അറിയിച്ചു.