കെഎംസിസി ഖത്തര്‍ കൊയിലാണ്ടി മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
ദോഹ: 2025 ലേക്ക് കാലെടുത്ത് വെക്കുന്ന സന്ദര്‍ഭത്തില്‍ പ്രവര്‍ത്തകരെ കൂടുതല്‍ ഊര്‍ജ്വസ്വാലരാക്കുന്നതിന് വേണ്ടി കെ എംസി സി ഖത്തര്‍ കൊയിലാണ്ടി മണ്ഡലംകമ്മിറ്റി ‘STeP 2K25’ പ്രവര്‍ത്തക കണ്‍വെന്‍ഷര്‍ സംഘടിപ്പിച്ചു.
മണ്ഡലം കെഎംസിസി പ്രസിഡന്റ് ബഷീര്‍ കെവി യുടെ അധ്യക്ഷതയില്‍ ഹിലാല്‍ അരോമ റെസ്റ്റോറന്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങ് കെ എം സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി. ടി കുഞ്ഞമ്മദ് ഉത്ഘാടനം ചെയ്തു . ജില്ലാ ആക്റ്റിംഗ് സെക്രെട്ടെറി നവാസ് കോട്ടക്കല്‍, ജില്ലാ വൈസ് പ്രസിഡണ്ട് നബീല്‍ നന്തി എന്നിവര്‍ ആശംസകളര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.
പുതു വര്‍ഷം നമ്മുടെ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും നവോന്മേഷവും ആവേശവും സൃഷ്ടിക്കുന്ന തരത്തില്‍ സജ്ജമാക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഷരീഫ് മേമുണ്ട അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം വിട പറഞ്ഞ ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രിയും ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് നവയവ്വനം നല്‍കിയ ഡോ.മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തിലും, മലയാളി മനസ്സിനെ മഞ്ഞുപോലെ കാല്പനിക ലോകത്തേക്ക് കൂട്ടികൊണ്ടുപോയ, മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച വിഖ്യാത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തിലും യോഗം അനുശോചനം അറിയിച്ചു. അനുശോചന പ്രമേയം ഡോ..അബ്ദുറഹിമാന്‍ അവതരിപ്പിച്ചു.
ചടങ്ങില്‍ മണ്ഡലം കെഎംസിസി ഭാരവാഹികള്‍, പഞ്ചയത്ത് / മുനിസിപ്പല്‍ ഭാരവാഹികള്‍, പ്രവര്‍ത്തകന്മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മണ്ഡലം ജനറല്‍ സെക്രെട്ടറി ജൗഹര്‍ പുറക്കാട് സ്വാഗതവും ട്രഷറര്‍ നൗഫല്‍ അലങ്കാര്‍ നന്ദിയും പറഞ്ഞു.